Top 5 This Week

Related Posts

ഇടതിന്റെ ഏക കോർപറേഷനിൽ ഇനി ഒ.സദാശിവൻ മേയർ

എൽഡിഎഫ് വിജയിച്ച ഏക കോർപറേഷനായ കോഴിക്കോട് മേയറായി ഒ.സദാശിവൻ തിരഞ്ഞെടുക്കപ്പെട്ടു. ഡോ.എസ്‌.ജയശ്രീ ഡപ്യൂട്ടി മേയറായി. തടമ്പാട്ടുതാഴം ഡിവിഷനിൽ നിന്നുള്ള ക‍ൗൺസിലറാണ്‌ സിപിഎം നോർത്ത്‌ ഏരിയ കമ്മിറ്റി അംഗം കൂടിയായ സദാശിവൻ കോർപറേഷൻ മുൻ കൗൺസിലിലെ പാർട്ടി ലീഡറാണ്. 2010 ലും കൗൺസിലറായിരുന്നു.യുഡിഎഫിലെ എസ്‌.കെ.അബൂബക്കറിനെയാണ്‌ സദാശിവൻ പരാജയപ്പെടുത്തിയത്‌. യുഡിഎഫിലെ ഫാത്തിമ തെഹ്‌ലിയയെ പരാജയപ്പെടുത്തി കോട്ടൂളിയിൽ നിന്നാണ് ഡോ.എസ്‌.ജയശ്രീ കോർപറേഷൻ കൗൺസിലിലേക്ക് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടത്. മുൻ കൗൺസിലിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ ആയിരുന്നു. കോഴിക്കോട് ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ് മുൻ പ്രിൻസിപ്പലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles